Monday, June 16, 2025

തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു. കല്ലടയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം.

കിഴക്കൻ മേഖലയിൽ തുടരുന്ന അതി ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകൾ 5 സെൻറീമീറ്റർ വീതമാണ് ആദ്യഘട്ടത്തിൽ ഉയർത്തിയത്. ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തുന്ന സാഹചര്യത്തിൽ കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തെന്മല ഡാമിലെ ജലനിരപ്പ് റൂൾ കർവിന് അനുസ്യതമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടുളള സാഹചര്യത്തിൽ, ഷട്ടറുകൾ ഉയർത്തുന്നതിനു മുൻപായി സ്വീകരിക്കേണ്ട നിയമാനുസൃത മുന്നറിയിപ്പ് സംവിധാനങ്ങൾ ഉറപ്പാക്കിക്കൊണ്ട് 19-07-2024 തീയതി 11.00 മണി മുതൽ ഡാമിൻ്റെ മൂന്നു ഷട്ടറുകൾ 50 സെന്റീമീറ്റർ പടിപടിയായി ഉയർത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുന്നതിനുളള അനുമതി നൽകിയിട്ടുണ്ട്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts