Tuesday, August 26, 2025

ബോയ്ഫ്രണ്ട് ഇല്ലേ? വിഷമിക്കേണ്ട, 389 രൂപയ്ക്ക് വാടകയ്ക്ക് എടുക്കാം… പരസ്യം വൈറൽ

ബെംഗളൂരു: ജപ്പാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കുടുംബാംഗങ്ങളെ വാടയ്ക്ക് എടുക്കാനാകുമെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഒരു ഇന്ത്യയിൽ ഇങ്ങനെയൊരു സംഭവം നടക്കുമോ?വ്യത്യസ്തമായ ഒരു പരസ്യമാണ് വാലന്റൈൻസ് ദിനത്തിൽ ചർച്ചയായിരിക്കുന്നത്. ആൺസുഹൃത്തിനെ വേണ്ടവർക്ക് വെറും 389 രൂപ നൽകി വാടകയ്ക്ക് എടുക്കാമെന്നാണ് പരസ്യം. ബെംഗളൂരു നഗരത്തിലാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ’ഈ വാലന്റൈൻസ് ദിനത്തിൽ, ഒരു ബോയ്ഫ്രണ്ടിനെ വാടകയ്ക്ക് എടുക്കാം, വെറും 389 രൂപയ്ക്ക്’, എന്നാണ് പരസ്യത്തിൽ പറഞ്ഞിരിക്കുന്നത്. സ്‌കാൻ ചെയ്യാൻ ഒരു കോഡും നൽകിയിട്ടുണ്ട്.

ജയനഗർ, ബനശങ്കരി, ബിഡിഎ കോംപ്ലക്‌സ് തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. നിരവധി പേർ പോസ്റ്ററിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. നഗരത്തിന്റെ സംസ്‌കാരത്തിന് വിരുദ്ധമാണ് ഇതെന്നും പരസ്യം പതിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.ഇതാദ്യമായല്ല ഇന്ത്യയിൽ ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. 2018ൽ, റെന്റ് എ ബോയ്ഫ്രണ്ട് എന്ന ആപ്പ് മുംബൈ ഉൾപ്പടെയുള്ള നഗരങ്ങളിൽ പ്രചാരം നേടിയിരുന്നു. 2022ലും വിവിധയിടങ്ങളിൽ ഇത്തരത്തിലുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്

ഏറ്റവും കുടുതൽ സ്ത്രീകൾ മദ്യപിക്കുന്ന ഇന്ത്യൻ സംസ്ഥാനം; ചില കണക്കുകൾ അറിയാം

ഓണം, വിഷു, ക്രിസ്മസ്… ആഘോഷം എന്തുമാകട്ടെ പിന്നേറ്റത്തെ പത്രത്തിൽ മലയാളി കുടിച്ച മദ്യത്തിൻറെ കണക്ക് ആഘോഷത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു, അടുത്ത കാലം വരെ.എന്നാൽ, അതിൽ ഭൂരിപക്ഷവും കുടിച്ച്‌ തീർത്തത് പുരുഷന്മാരാണെന്നതിൽ തർക്കമൊന്നും കാണില്ല. മലയാളി സ്ത്രീകൾ മദ്യപാനത്തിൽ അത്ര മുന്നിലല്ല എന്നത് തന്നെ കാരണം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ത്യയിലെ ചില മദ്യപാന കണക്കുകൾ എടുത്തു. ആ കണക്കുകളിൽ കേരളമില്ലെങ്കിലും ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.

സർവ്വേയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ മദ്യപാനികളുള്ള സംസ്ഥാനമായി കണ്ടെത്തിയത് അസമാണ്. മദ്യപിക്കുന്ന, 15 -നും 40 -നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ ദേശീയ ശരാശരി 1.2 ശതമാനമാണെങ്കിൽ അസമിൽ അത് 16.5 ശതമാനമാണ്. ഇതേ പ്രായപരിധിയിലുള്ള 8.7 ശതമാനം സ്ത്രീകളും മദ്യപിക്കുന്ന മേഘാലയയാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. അസമിനെക്കാൾ കുറവാണെങ്കിലും ദേശീയ ശരാശരിയേക്കാൾ എത്രയോ മുകളിലാണ് മേഘാലയയെന്ന് കണക്കുകൾ കാണിക്കുന്നു.

ഈ കണക്കുകളിൽ മൂന്നാം സ്ഥാനം അരുണാചൽ പ്രദേശിനാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ സംസ്ഥാനത്തെ സ്ത്രീകൾക്കിടയിൽ മദ്യ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും, 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 3.3 ശതമാനം പേർ മദ്യം കഴിക്കുന്നുവെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം 15-നും 49-നും ഇടയിൽ പ്രായമുള്ള 59 ശതമാനം പുരുഷന്മാരും മദ്യപിക്കുന്ന സംസ്ഥാനമാണ് അരുണാചൽ പ്രദേശ്.

15 -നും 49 -നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ സിക്കിമിൽ 0.3 ശതമാനവും ഛത്തീസ്ഗഢിൽ 0.2 ശതമാനവും മദ്യപിക്കുന്നു. നേരത്തെ സ്ത്രീകളുടെ മദ്യപാനം യഥാക്രമം 9.9 ശതമാനവും 9.6 ശതമാനവുമായിരുന്ന ഝാർഖണ്ഡിലും ത്രിപുരയിലും ഗണ്യമായ കുറവുണ്ടായെന്നും കണക്കുകൾ പറയുന്നു. നിലവിലെ കണക്കുകൾ ജാർഖണ്ഡിൽ 0.3 ശതമാനവും ത്രിപുരയിൽ 0.8 ശതമാനവുമാണ്.

രാജ്യത്തെ കോർപ്പറേറ്റ് മേഖലകളായ ദില്ലി, മുംബൈ, കർണ്ണാടക ബെംഗളൂരു തുടങ്ങിയ മെട്രോപൊളിറ്റൻ സംസ്ഥാനങ്ങൾ പട്ടികയിൽ പ്രധാന സംസ്ഥാനങ്ങളില്ലെന്നതും ശ്രദ്ധേയം. മദ്യപിക്കുന്ന സ്ത്രീകൾ കൂടുതലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. മദ്യാപാനികളായ പുരുഷന്മാരുടെ ദേശീയ ശരാശരി 29.2 ശതമാനമാണെന്നും കണക്കുകൾ പറയുന്നു. പുരുഷന്മാരിൽ മദ്യപാനികൾ കുടുതലും തെക്ക് – വടക്ക് ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്. അരുണാചൽ പ്രദേശ്, ത്രിപുര, തെലുങ്കാന, ഛത്തീസ്ഖണ്ഡ്. മണിപൂർ, സിക്കിം, മിസോറാം തമിഴ്നാട് സംസ്ഥാനങ്ങളിലെ 45 ശതമാനത്തിൽ കുടുതൽ പുരുഷന്മാരും മദ്യപാനികളാണെന്ന് കണക്കുകൾ പറയുന്നു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts