Tuesday, August 26, 2025

ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയ ഊര്‍ജിതം.

ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയ ഊര്‍ജിതം.

കൊല്ലം : പരമാവധി വോട്ടര്‍മാരെ ചേര്‍ക്കാനും വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനും എല്ലാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി നിര്‍മല്‍കുമാര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശംനല്‍കി. വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ കൃത്യമായി നടപടിക്രമങ്ങള്‍ പാലിക്കണം.

അനര്‍ഹരായ വോട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടില്ലെന്നും ഉറപ്പാക്കണം. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം മരണപ്പെട്ടവരുടെ പേര്‌വിവരം, ബന്ധപ്പെട്ട രജിസ്റ്ററുകള്‍ പരിശോധിച്ചും അന്വേഷണംനടത്തി ഉറപ്പാക്കിയശേഷവും മാത്രം നീക്കംചെയ്യാമെന്ന് അറിയിച്ചു.

ജൂലൈ 23ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഇതുവരെ 34978 അപേക്ഷകളാണ് പുതുതായി പേര്‌ചേര്‍ക്കുന്നതിന് ലഭിച്ചത്. പേര്‌ചേര്‍ക്കല്‍, ഒരുവാര്‍ഡില്‍നിന്ന് മറ്റൊരുവാര്‍ഡിലേക്കോ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റംവരുത്താനും പേര്ഒഴിവാക്കുന്നതിനും ഉള്‍പ്പെടെ sec.kerala.gov.in മുഖേന ഓഗസ്റ്റ് ഏഴ് വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവര്‍ക്കാണ് യോഗ്യത.

ജൂലൈ 29നകം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കും. പ്രവാസിഭാരതീയരുടെ വോട്ടര്‍പട്ടികയും ഇതോടൊപ്പം തയ്യാറാക്കും. ഓഗസ്റ്റ് 30നാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ് സുബോധ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts