കുവൈറ്റ് സിറ്റി : മംഗഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ ഏറ്റവും അടുത്ത ബന്ധുവിനെ സന്ദർശക വിസയിൽ കുവൈത്തിൽ എത്തിക്കും. വിദഗ്ധ ചികിത്സയ്ക്ക് നാട്ടിലേക്കു പോകേണ്ടവർക്ക് അതിനും സൗകര്യം ഒരുക്കും. മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും എല്ലാവിധ സഹായവും ഉറപ്പുനൽകിയിട്ടുണ്ടെന്നും കമ്പനി ആസ്ഥാനത്ത് നടന്ന അനുശോചന യോഗത്തിൽ എൻ.ബി.ടി.സി അധികൃതർ അറിയിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X