Tuesday, August 26, 2025

തൃശൂർ പൂരം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നം ഗൗരവമേറിയത്, തൃശൂർ കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റും; മുഖ്യമന്ത്രി.

തൃശൂർ പൂരം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് ഇടപെടലിൽ പൂരം അലങ്കോലമായതിൽ വ്യാപക വിമർശനം ഉയർന്നതോടെ തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ചയിൽ കമ്മീഷണറെയും എസിപിയെയും മാറ്റുമെന്ന് സർക്കാർ.

തൃശൂർ കമ്മീഷണർ അങ്കിത് അശോകിനെയാണ് സ്ഥലം മാറ്റുിയത്. അങ്കിതിന് പുറമേ, അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പരാതികൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച്‌ റിപ്പോർട്ട് നൽകാൻ പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

തൃശൂർ പൂരത്തിന്റെ നടത്തിപ്പിനിടെയുണ്ടായ വീഴ്ചകൾ വോട്ടെടുപ്പിന് 5 ദിവസം മാത്രം ബാക്കി നിൽക്കെ തൃശൂരിൽ പുതിയ തെരഞ്ഞെടുപ്പ് വിഷയമായിരിക്കുകയാണ്. പൂരം നടത്തിപ്പിലെ വീഴ്ചകളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് ബിജെപിയുടെ പ്രചരണം എന്നും പറഞ്ഞു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts