ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. അതിന് പിന്നാലെ നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിൽ നിന്ന് മടങ്ങി.
പുതിയ സർക്കാർ രൂപികരിക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരാൻ രാഷ്ട്രപതി നിർദേശിച്ചു. പുതിയ സർക്കാർ രൂപികരണത്തിന് മുന്നോടിയായി എൻഡിഎ യോഗം ഇന്ന് വൈകീട്ട് ചേരും. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേതാവായി തെരഞ്ഞെടുക്കും.
പിന്തുണയ്ക്കുന്ന കക്ഷികളുടെ പട്ടികസഹിതം ഇന്നുതന്നെ രാഷ്ട്രപതിക്ക് സമർപ്പിക്കാനാണ് ബിജെപി നീക്കം. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട് നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp