കുണ്ടറയിൽ കേസ് അന്വേഷിക്കാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ക്രൂര മർദ്ദനം.
കുണ്ടറ 29-12-2022: കുഴിയം എൻ.എസ്. എസ് കരയോഗത്തിന് സമീപം ഇന്നലെ രാത്രി 12 മാണിയോട് കൂടിയായിരുന്നു സംഭവം. കുഴിയത്തു മദ്യലഹരിയിൽ യുവാക്കൾ പ്രശ്നം ഉണ്ടാക്കുന്നു എന്നുള്ള പരാതിയെ തുടർന്ന് കുണ്ടറ പോലീസ് സ്റ്റേഷനിൽ നിന്നും 5 പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കാൻ ചെന്നതായിരുന്നു. അക്രമത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് എല്ലാവർക്കും മർദ്ദനമേറ്റു. കുറേനേരത്തെ മൽപ്പിടുത്തതിന് ശേഷമാണ് പ്രതികളെ കീഴ്പ്പെടുത്താൻ കഴിഞ്ഞത്. കുഴിയം സ്വദേശി ചന്ദു നായർ, പെരിനാട് സ്വദേശി അഭിലാഷ്, ചന്ദനത്തോപ്പ് സ്വദേശി സനീഷ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
കൂടുതൽ മർദ്ദനമേറ്റ സിവിൽ പോലീസ് ഓഫീസർ അക്ഷയ്, കൺട്രോൾ റൂം എസ്. ഐ ഭക്തവത്സലൻ, സീനിയർ എന്നിവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും തലയ്ക്ക് പൊട്ടൽ പറ്റിയ സിവിൽ പോലീസ് ഓഫീസർ ഷിന്റോയെ കുണ്ടറ താലൂക്ക് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. സരമായി പരിക്കുപറ്റിയ സിവിൽ പോലീസ് ഓഫീസർ വിഷ്ണു, അരുൺ എന്നിവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
Kundara MEDIA (കുണ്ടറ മീഡിയ) വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീസിയ ഫോളോ ചെയ്യൂ..!!