കുണ്ടറ 1.9.2024: ഹൈക്കോടതി വിധിപ്രകാരം ആശുപത്രിമുക്കിലെ ദേശീയപാതയോരത്ത് അനധികൃതമായി മീൻ കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ വന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞ സി.പി.ഐ നേതാവിനെതിരെ ഇളമ്പള്ളൂർ പഞ്ചായത്ത് പോലീസിൽ പരാതി നൽകി.
സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റി സെക്രട്ടറി സുരേഷ് കുമാറിന് എതിരെയും കണ്ടാലറിയാവുന്ന കുറച്ചുപേർക്ക് എതിരെയുമാണ് കുണ്ടറ എസ്.എച്ച്.ഓ യ്ക്ക് പരാതി നൽകിയത്.
തിരക്കേറിയ ജംഗ്ഷനിൽ റോഡ് കയ്യേറി മീൻ കച്ചവടം നടത്തുന്നതിനെതിരെ സമീപത്തെ വ്യാപാരികളാണ് ഹൈക്കോടതിയിൽ പരാതി നൽകിയിട്ടുള്ളത്. അതിനെത്തുടർന്നാണ് കയ്യേറ്റം ഒഴിപ്പിക്കാൻ കോടതിയിൽ നിന്നും ഉത്തരവ് ലഭിച്ചത്.
ആഗസ്റ്റ് 30ന് കോടതി ഉത്തരവ് നടപ്പിലാക്കാൻ പോലീസ് സഹായത്തോടെ എത്തിയ പഞ്ചായത്ത് സെക്രട്ടറി, ജീവനക്കാർ, ഭരിതകർമ്മ സേന അംഗങ്ങൾ എന്നിവരെയാണ് സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഏതാനും പേർ ചേർന്ന് തടഞ്ഞത്.
കോടതി ഉത്തരവു നടപ്പിലാക്കാൻ തടസ്സം നിൽക്കുകയും സ്ത്രീകൾ അടക്കമുള്ള ജീവനക്കാരെ അസത്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നുണ്ട്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X