പിഞ്ചുകുഞ്ഞിനെ 30 മിനുറ്റ് കൊണ്ട് പന്തളത്തു നിന്നും കൊല്ലം മെഡിസിറ്റിയിൽ എത്തിച്ചു ജീവൻ രക്ഷിച്ച് താരമായി സ്പാൻ ആംബുലൻസ് ഉടമ മനാഫും ഡ്രൈവർ റോബിനും;
പന്തളം 10-1-2023 : ഇന്ന് വൈകിട്ട് 6.30 ഓടുകൂടി ആയിരുന്നു സംഭവം. പന്തളത്തുള്ള ഒരു വയസ്സുള്ള മാധവ് എന്ന കുഞ്ഞ് അബോധാവസ്ഥയിൽ ആയതിനെതുടർന്ന് പന്തളം സി.എം.സി ഹോസ്പിറ്റലിൽ എത്തിച്ച കുഞ്ഞിനെ അവിടെ നിന്നും ഉടൻതന്നെ കൊല്ലം മെഡിസിറ്റിയിലേക്ക് കൊണ്ടുപോകാൻ പറയുകയായിരുന്നു ഹോസ്പിറ്റൽ അധികൃതർ.
ഉടൻ തന്നെ സ്പാൻ ആംബുലൻസിനെ വിളിക്കുകയും 30 മിനുട്ട് കൊണ്ട് പിഞ്ചു കുഞ്ഞിനെ അടൂർ സി.എം.സി ഹോസ്പിറ്റലിൽ നിന്നും കൊല്ലം മെഡിസിറ്റിയിൽ എത്തിക്കുകയും ചെയ്തു. ഏനാത്ത് സ്വദേശി മനാഫിന്റെ ഉടമസ്ഥതയിലുള്ള സ്പാൻ ആംബുലൻസ് ഓടിച്ചത് റോബിൻ ആണ്.
ആംബുലൻസിന്റെ സുഗമമായ യാത്രയ്ക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്തുകൊടുക്കാൻ വഴിനീളെ പോലീസും ആംബുലൻസ് പ്രവർത്തകരും അടൂർ മുതൽ കൊല്ലം വരെയും ഉണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യവുമാണ്. കൂടാതെ കുണ്ടറ ആറുമുറിക്കടയിൽ നിന്നും കരിക്കോട് വരെ പൈലറ്റായി പോകാൻ കുണ്ടറയിലെ സ്പാർക്ക് ആംബുലൻസ് ഉടമ കമാലുദിനും ഒപ്പം റോഷനും ഉണ്ടായിരുന്നു.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം