കുണ്ടറ 14.6.2024: കഴിഞ്ഞ ബുധഴ്ചയാണ് (5.6.2024) ഇളമ്പള്ളൂർ നാന്തിരിക്കൽ അൻസാർ മൻസിലിൽ പ്രവാസിയായ നിസാമിന്റെ ഭാര്യ നസീറാ നിസാമിന്റെ ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണ ചെയിൻ നഷ്ടമായത്. വഴിയിൽ നഷ്ടമായി എന്ന് കരുതി എല്ലായിടത്തും തിരഞ്ഞെങ്കിലും കിട്ടാത്തതിനെ തുടർന്ന്, വൈകിട്ട് സാധനങ്ങൾ വാങ്ങാൻ പോയ കുണ്ടറ ധന്യാ സൂപ്പർമാർക്കറ്റിലെ മാനേജരായ ബിജുവിനെ വിളിച്ചു. അപ്പോഴാണ് അറിയുന്നത് സ്വർണ്ണ ചെയിനിന്റെ ഉടമയെ കണ്ടെത്താൻ കഴിയാതെ വിഷമിച്ചിരിക്കുകയായിയുന്നു മാനേജർ ബിജുവും അവിടുത്തെ ജീവനക്കാരും എന്നുള്ള കാര്യം.
ധന്യ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായ മാടൻകാവ് മുണ്ടൻചിറ സ്വദേശിനി ആനിമോൾക്കാണ് പലചരക്ക് സാധനങ്ങളുടെ ഇടയിൽ നിന്ന് ഈ ചെയിൻ ലഭിച്ചത്. അപ്പോൾ തന്നെ ആനിമോൾ അത് മാനേജരെ ഏൽപ്പിക്കുകയും ചെയ്തു.
ആനി മോളുടെ സത്യസന്ധതയ്ക്ക് പകരം വയ്ക്കാൻ ഒന്നുമില്ലെങ്കിലും നസീറ നിസാം കുടുംബത്തോടെ എത്തി ആനിമോളെ പൊന്നാട അണിയിച്ച് സ്വർണ മോതിരം സമ്മാനമായി നൽകി ആദരിച്ചു.
പെരിനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ ജാഫി മജീദ്, ധന്യാ സൂപ്പർ മാർക്കറ്റ് മാനേജർ ബിജു, മുൻ വെള്ളിമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. ഹെൻട്രി, റിട്ട എസ്.ഐ. ഗണേഷ് ബാബു, നസീറാ നിസാമിന്റെ ബന്ധുക്കൾ എനിവർ ആനിമോളെ അഭിനന്ദിക്കുകയും മധുരം നൽകുകയും ചെയ്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X