കൊച്ചി: പരസ്യചിത്രങ്ങളുടെ സംവിധായകനും എഡിറ്ററുമായ ഉല്ലാസ് ജീവൻ കഥയും തിരക്കഥയും എഡിറ്റിംഗും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘ദി അക്യൂസ്ഡ്’ ആദ്യ ടൈറ്റിൽ പോസ്റ്റർ വിഷു ദിനത്തിൽ നടി അന്നാ രാജൻ തന്റെ ഫോയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ചലച്ചിത്ര രംഗത്തെ പ്രമുഖരും പോസ്റ്റർ പങ്കുവച്ചു.
ദേശാടന പക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ കമ്പനി നടത്തുന്ന ഉല്ലാസ് ജീവൻ നിരവധി പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഐ ടി മേഖലയിലെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ പ്രൊജക്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് മനോജ് പയ്യോളിയാണ്.
ക്യാമറ – തേനീ ഈശ്വർ. സംഗീതം – രാജേഷ് മുരുഗേഷ്. ചീഫ് അസോസിയെറ്റ് – സുധീഷ് ദിലീപ്, അസിസ്റ്റന്റ് ഡയറക്ടർസ്- ശ്രീഗേഷ് & മോളി.പി.ആർ.ഒ – പി ആർ സുമേരൻ കാസ്റ്റിങ് പൂർത്തിയായി വരുന്ന ഈ സിനിമയിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ആറു ഭാഷകളിലാണ് സിനിമ എത്തുന്നത് ചിത്രത്തിന്റെ പുജ ഉടനെ നടക്കും.
പി.ആർ. സുമേരൻ
(പി.ആർ.ഒ)
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080