Monday, June 16, 2025

കുണ്ടറ എംഎൽഎ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ വേണ്ടെന്ന് നെടുമ്പന പഞ്ചായത്ത്‌ ഭരണസമിതി.

നെടുമ്പന 18.6.2024 : പരിപാലനത്തിന് പണം ഇല്ല എന്ന കാരണം പറഞ്ഞാണ് എട്ട് സ്ഥലത്തേക്ക് പി.സി. വിഷ്ണുനാഥ്‌ എംഎൽഎ അനുവദിച്ച ലൈറ്റുകൾ പഞ്ചായത്ത്‌ ഭരണസമിതി നിഷേധിച്ചത്. ഭരണസമിതി യോഗത്തിന്റെ പകർപ്പ് പുറത്തുവന്നു.

പ്രാദേശിക ഇടങ്ങളിൽ ജനങ്ങൾ ആവശ്യപ്പെട്ട പ്രകാരം കുണ്ടറ എം.എൽ.എ. പിസി വിഷ്ണുനാഥ് നെടുമ്പന പഞ്ചായത്തിലേക്ക് 8 ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചു. എന്നാൽ നിലവിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ അടക്കം തകരാറിലായത് നന്നാക്കുന്നതിന് ഭീമമായ ചെലവാണ് പഞ്ചായത്തിന് വന്നുകൊണ്ടിരിക്കുന്നത് എന്ന വിചിത്രമായ വാദഗതി ഉയർത്തി ലൈറ്റുകൾ നിഷേധിച്ചു എന്നാണ് ഭരണസമിതി യോഗത്തിൽ പറയുന്നത്.

കുണ്ടറ നിയോജക മണ്ഡലത്തിലെ 7 പഞ്ചായത്തുകളിൽ മറ്റ് ആറു പഞ്ചായത്തുകളിലും എംഎൽഎ അനുവദിച്ച ലൈറ്റുകൾ സ്ഥാപിക്കുമ്പോഴാണ് നെടുമ്പന ഗ്രാമപഞ്ചായത്തിൽ മാത്രം ലൈറ്റ് വേണ്ട എന്നുള്ള തീരുമാനം എടുത്തിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.

പഞ്ചായത്തിലെ പോർക്കുളം പ്രദേശം, പുലിയില മജിസ്ട്രേറ്റ് ജംഗ്ഷൻ, ഭഗവാൻ മുക്ക്, മജിസ്ട്രേറ്റ് മുക്ക് പുലിയില, ഖാദിരിയ മജ്ലിസ് സമീപം കുളപ്പാടം, മലവയൽ തൈക്കാവ് ജംഗ്ഷൻ, ഹെൽത്ത് സെന്ററിന് മുൻവശം എന്നിവിടങ്ങളിലാണ് ലൈറ്റ് അനുവദിച്ചത്. എം.എൽ.എ യുടെ വികസനം നാട്ടിൽ വരുന്നതിനെ പഞ്ചായത്ത്‌ എതിർക്കുക ആണെന്നും ഭരണസമിതി രാഷ്ട്രീയം കളിക്കുക ആണെന്നുമാണ് ഡിസിസി ജനറൽ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം പറഞ്ഞു.

ഇരുട്ടിനെ സ്നേഹിക്കുന്ന വെളിച്ചത്തെ അകറ്റുന്ന നെടുമ്പന ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും എന്നും ഫൈസൽ കുളപ്പാടം പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts