Saturday, October 11, 2025

ടോവിനോ ചിത്രം ”അവറാൻ” ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി എബ്രഹാം നിർമ്മിച്ച് ശില്പ അലക്സാണ്ടർ സംവിധാനം ചെയ്യുന്ന ‘അവറാൻ’ എന്ന ടോവിനോയുടെ പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്.

പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് അവറാന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. മാസ് റോം-കോം ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ജോമോൻ ടി ജോൺ ഛായാഗ്രഹണവും, ഷമീർ മുഹമ്മദ്‌ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ്‌ ആണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഷാജി നടുവിൽ കലാസംവിധാനവും നിർവഹിക്കുന്നു.

മേക്കപ്പ്: റോണക്സ്‌ സേവ്യർ, സഹനിർമ്മാണം: ദിവ്യ ജിനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൂരജ് കുമാർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിംഗ്: അരവിന്ദ് മേനോൻ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, മോഷൻ പോസ്റ്റർ: ഐഡന്റ് ലാബ്സ്, ഡിസൈൻ: തോട്ട് സ്റ്റേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts