കൊട്ടാരക്കര: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ ഗാന്ധിഭവൻ മാതൃകയായി തീർന്നുവെന്ന് പി.എസ്. സുപാൽ എംഎൽഎ പറഞ്ഞു. റോട്ടറി ക്ലബ് കൊട്ടാരക്കരയുടെ ആഭിമുഖ്യത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോട്ടറി ഇൻ്റർ നാഷണലിൻ്റെ പ്രതിമാസ പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് പാറശാല സരസ്വതി ഹോസ്പിറ്റലിന്റെ പ്രധാന പ്രോജക്ടായ “പാദസ്പർശ”പ്രമേഹ പാദരോഗ നിർണയവും ചികിത്സയും ഗാന്ധിഭവനിൽ താമസക്കാർക്കായി നടത്തിയത്.
ഗാന്ധിഭവൻ ചിൽഡ്രൻസ് ഹോമിലെയും സ്പെഷ്യൽ സ്കൂളിലെ താമസക്കാരായ കുട്ടികൾക്കുമായി പ്രത്യേക ചികിത്സാ ക്യാമ്പും നടന്നു. ഡോ. അനിൽ തര്യൻ, ഡോ. കൃഷ്ണാഞ്ജലി കിഷോർ, ഡോ. വൈഷ്ണവി അജയൻ, ഡോ. ലക്ഷ്മി അജിത്ത് തുടങ്ങിയവർ ക്യാമ്പിൽ പരിശോധനകൾക്കും ചികിത്സകൾക്കും നേതൃത്വം നൽകി.
റോട്ടറി ക്ലബ് പ്രസിഡൻ്റ് ബി.മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി അസിസ്റ്റൻ്റ് ഗവർണർ രാജു, ക്ലബ്ബ് അഡ്മിനിസ്ട്രേറ്റർ അനിൽകുമാർ അമ്പലക്കര, കൺവീനർ ശിവകുമാർ, സുന്ദരേശൻ, അഡ്വ. ജ്യോതിഷ്, അശ്വനികുമാർ തുടങ്ങിയവർ സംസാരിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080