റിയാദ് : കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ 2025 26 വർഷത്തെ ഭാരവാഹികളെ കഴിഞ്ഞ ദിവസം കൂടിയ പൊതുയോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് അലക്സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനോയ് മത്തായി സ്വാഗതം പറഞ്ഞു.
അലക്സ് കൊട്ടാരക്കര (ചെയർമാൻ), സജു മത്തായി (പ്രസിഡന്റ്), ബിനോയ് മത്തായി (ജനറൽ സെക്രട്ടറി), അലക്സാണ്ടർ തങ്കച്ചൻ (ട്രസ്റ്റി ), ജെറോം മാത്യൂസ് (വൈസ് പ്രസിഡണ്ട് ), ഷൈജൂ സക്കറിയ (ജോയിൻ സെക്രട്ടറി), നൗഷാദ് കുന്നിക്കോട് (ജോയിൻ ട്രസ്റ്റി), റിയാദ് ഫസലുദ്ദീൻ (മീഡിയ കൺവീനർ), ഷൈൻ ദേവ് (പോഗ്രാം കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ജേക്കബ് വർഗീസ്, ജോസ് ജോൺ, അനൂപ് സി നായർ, മുജീബ് റഹ്മാൻ, നിസാം കുന്നിക്കോട്, റിജോരാജ്, ശ്രീജിത്ത് ജയകുമാർ, തസ്ലീം, വിൽസൺ ചാക്കോ, ഷിബിൻ മാത്യു, സാംകുട്ടി മത്തായി, ഷാജി സൈനുദ്ദീൻ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു. കൊട്ടാരക്കര താലൂക്കിലോ പരിസരപ്രദേശങ്ങളിലോ താമസിക്കുന്നവരും നിലവിൽ റിയാദിൽ ജോലി ചെയ്യുന്നതുമായ ആളുകൾക്ക് അസോസിയേഷനിൽ ചേരാം.
താല്പര്യമുള്ളവർ 0533597442, 0557220667, 0536208509 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080