ലക്കി വൈറ്റ് ഔൾ പബ്ലിക്കേഷൻസിന്റെ 16 പുസ്തകങ്ങളുടെ പ്രകാശനവും, അവാർഡ് വിതരണവും എഴുത്തുകാരൻ റീജേഷ് രാജന്റെ അധ്യക്ഷതയിൽ 30.08.2025 ന് കേരള സാഹിത്യ അക്കാദമി ഹാളിൽ നടന്നു. സിനിമ സംവിധായകൻ കേന്ദ്ര കേരള സാഹിത്യ അവാർഡ് ജേതാവ് പ്രിയനന്ദനൻ, ഭാഷാധ്യാപകൻ രാജ്യാന്തരഭാഷാ പരിശീലകനും എഴുത്തുകാരനുമായ ബിനു കെ. സാം എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികൾ ആയി.
ഓടക്കുഴൽ ശക്തി പറവൂർ, എഴുത്തുകാരുടെ രമ്യ രാധാ റാം, ശശികല വിമൽ, രമ്യ രാംനാഥ് ( ട്രാൻസ്ലേഷൻ), ജയാ പ്രദീപ്, രേഷ്മ അനൂപ് ജ്വാലാമുഖി, ഒ.നിഷമോൾ, ദീപ ബിനു, സുഗത ബാലകൃഷ്ണൻ, സുനിൽ കൃഷ്ണപുരം, രവികുമാർ വയ്യേറ്റ്, റീജേഷ് രാജൻ എന്നിവരുടെ പുസ്തകങ്ങളും ഒപ്പം ആറു ആന്തോളജി പുസ്തകങ്ങളും പ്രകാശനം ചെയ്യ്തു.
രമ്യ രാധാ റാം (ഫൗണ്ടർ & സിഇഒ LWO) രേഷ്മ ( MD, LWO) രാമചന്ദ്രൻ, കല്യാണി രാധാമണി (M. D, LWO) രമ്യ അനൂപ് ( അഡ്മിനിസ്ട്രേറ്റർ LWO), എന്നിവർ പങ്കെടുത്തു. വേദിയിൽ ലക്കി വൈറ്റ് ഔൾ അവാർഡുകൾ അഭിലാഷ് എ.എ തൂവൽ ലെജൻഡറി ലെഗസി അവാർഡ് (5001/-,മൊമെന്റോ ), രേഷ്മ അനൂപ് ജ്വാലമുഖി ജനപ്രിയ എഴുത്തുകാരി (5001/-,മൊമെന്റോ, രമ്യ അനൂപ് കലാരേഖ പുരസ്‌കാരം ( 5001-& മൊമെന്റോ ), രഞ്ജിത വികെ സ്പെഷ്യൽ ജ്യൂറി (1001/- & മൊമെന്റോ ), രമ്യ രാംനാഥ് ട്രാൻസ്ലേഷൻ അവാർഡ് ( 1001/-& മൊമെന്റോ ),കൈരളി ശ്രീ പുരസ്‌കാരം രതീദേവി സി, സ്റ്റാർ ഓഫ് ദി സീസൺ പുരസ്‌കാരം ജോൺസൺ സാമുവൽ, ഹേമ മാത്യു, ലീനബേസിൽ, മിനിടോമി, അനീഷ് എം എസ്,സുഗത ബാലകൃഷ്ണൻ, രഞ്ജിത വികെ, ഹെലൻ അജി, അഭിലാഷ് എ എ തൂവൽ വാണിഭൂഷൻ അവാർഡ് (3001/-& മൊമെന്റോ ) ഉഷ ബേബി ജ്വാലാമുഖി, സുജ വൈഷ്ണവം, ജയാ പ്രദീപ്, Dr. ജീവാമൃതം സിന്ധു ബി കെ എന്നിവർ സ്വീകരിച്ചു.ചടങ്ങിൽ ഷിജു എസ്പി നല്ലില(16 വേൾഡ് റെക്കോർഡ് ഹോൾഡർ), അഹം അശ്വതി (വേൾഡ് റെക്കോർഡ് ഹോൾഡർ), അശ്വതി എസ് ദേവി (വേൾഡ് റെക്കോർഡ് ഹോൾഡർ) എന്നിവരെയും, എല്ലാ എഴുത്തുകാരെയും ആദരിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080