കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ വൈദ്യുതി പോസ്റ്റിലിടിച്ച് ആംബുലൻസ് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം. നാദാപുരം സ്വദേശിനി സുലോചനയാണ് (57) മരിച്ചത്.
മലബാർ മെഡിക്കൽ കോളജിൽ നിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെ മിംസ് ആശുപത്രിക്ക് സമീപം പുലർച്ച 3.50നാണ് അതിദാരുണമായ അപകടമുണ്ടായത്. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീത, ഒരു നഴ്സ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഇവർ ആംബുലൻസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണു. ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ചന്ദ്രന്റെ നില ഗുരുതരമാണ്. പ്രസീതയും നഴ്സും ചികിത്സയിലാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp