കുണ്ടറ : പെരുമ്പുഴ കല്ലിങ്കൽ ഭാഗത്ത് കുറ്റിക്കാട്ടിലെ തകര ഷീറ്റ് മറച്ച ഷെഡ്ഡിൽ നിന്നാണ് മോഹനെ കണ്ടെത്തിയത്.
ഒരു യാചനകനേക്കാൾ മുഷിഞ്ഞ രൂപത്തിൽ അതി ദയനീയമായ അവസ്ഥയിൽ മഴയും മഞ്ഞും കൊണ്ട് തകര ഷെഡിനുള്ളിൽ കിടന്ന മോഹനന് നാട്ടുകാർ നൽകുന്ന ഭക്ഷണമായിരുന്നു ഏക ആശ്വാസം.
ഇടതു വശം പൂർണമായും ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു. മോഹനന്റെ ജീവിതകഥ ഗാന്ധിഭവന്റെ ശ്രദ്ധയിൽപ്പെടുത്തിയത് മനുഷ്യാവകാശ സംരക്ഷണ സംഘടനയുടെ കൊല്ലം ജില്ലാ പ്രസിഡന്റ് സാബു താഴാംപണയാണ്.
തുടർന്ന് ഗാന്ധിഭവൻ ചെയർമാൻ ഡോ. പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരം വൈസ് ചെയർമാൻ അമൽ സോമരാജന്റെ നേതൃത്വത്തിലുള്ള സേവന പ്രവർത്തകർ സ്ഥലത്തെത്തി നെടുമ്പന ഗാന്ധിഭവൻ ഡയറക്ടർ പ്രസന്ന രാമചന്ദ്രന്റെയും, ഫാ. ലൂക്കോസിന്റെയും, മനുഷ്യാവകാശ സംരക്ഷണ സംഘടനാ പ്രവർത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ മോഹനനെ ഗാന്ധിഭവനിൽ എത്തിക്കുകയായിരുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X