Tuesday, August 26, 2025

സ്റ്റിക്കറൊ സ്ലിപ്പോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ചു. ഉത്തരവിറക്കി ആരോഗ്യ വകുപ്പ്

സ്റ്റിക്കറൊ സ്ലിപ്പോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ചു. ഉത്തരവിറക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഭക്ഷണ പാഴ്‌സലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പോട് കൂടിയ സ്റ്റിക്കർ നിർബന്ധമാക്കി ഉത്തരവ് ഇറങ്ങി. പാഴ്‌സലിലെ സ്റ്റിക്കറിൽ ഭക്ഷണം പാകം ചെയ്ത സമയവും തിയതിയും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ വ്യക്തമാക്കണമെന്നാണ് നിർദേശം. ഇതുസൂചിപ്പിക്കുന്ന സ്റ്റിക്കറോ സ്ലിപ്പോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ നിരോധിച്ചുകൊണ്ടുള്ളതാണ് ഉത്തരവ്.

ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts