കണ്ണന് മുന്നിൽ ഇനിമുതൽ രാത്രിയിലും താലി കെട്ടാം; രാത്രി വിവാഹങ്ങൾക്ക് അനുമതി നൽകി ഗുരുവായൂർ ദേവസ്വം ബോർഡ്;
ഗുരുവായൂർ ക്ഷേത്രത്തിൽ ഇനിമുതൽ രാത്രിയിലും വിവാഹങ്ങൾ നടത്താം. ക്ഷേത്രത്തിന് മുൻപിലെ മണ്ഡപങ്ങളിൽ തന്നെയാണ് പകലും രാത്രിയിലും വിവാഹങ്ങൾ നടക്കുക. ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. പ്രത്യേക ദിവസങ്ങളിലെ വിവാഹ തിരക്ക് നിയന്ത്രിക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം