Sunday, March 1, 2026

കൊട്ടാരക്കരയ്ക്ക് പുതുവത്സര സമ്മാനം; മീൻപിടിപ്പാറ ടൂറിസം മേഖലയായി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഗവർണർ.

കൊട്ടാരക്കരയ്ക്ക് പുതുവത്സര സമ്മാനം; മീൻപിടിപ്പാറ ടൂറിസം മേഖലയായി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഗവർണർ. പ്രദേശത്തെ ബാറുകൾ ഇനി രാവിലെ 10 മണിമുതൽ രാത്രി 12 വരെ പ്രവർത്തിക്കും.

കൊട്ടാരക്കരയിലെ മീൻപിടിപ്പാറ ടൂറിസം മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചത് ഈ പുതുവത്സരത്തിലാണ്. ടൂറിസം മേഖലയായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ മീൻപിടിപ്പാറ സ്ഥിതിചെയ്യുന്ന പ്രദേശമായ ഏഴു എട്ടു വാർഡുകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഗവർണർ ഉത്തരവിറക്കിയിരിക്കുന്നത്. ഇനിമുതൽ കൊട്ടാരക്കര പുലമൺ ഭാഗത്തെ ഈ വാർഡുകളിൽ ഉള്ള ബാറുകൾ, ബിയർ & വൈൻ ഹോട്ടലുകൾ എന്നീ സ്ഥാപനങ്ങൾക്ക് രാവിലെ 10 മണിമുതൽ രാത്രി 12 മണിവരെ പ്രവർത്തിക്കാവുന്നതാണ്.

ഇത് കൊട്ടാരക്കരയിലെ ടൂറിസം വികസനത്തിന് വലിയൊരു മാറ്റം ഉണ്ടാകുമെന്നും കൂടുതൽ വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളെ കൊട്ടാരക്കരയിലേക്ക് എത്തിക്കാൻ കഴിയുമെന്നും പ്രതീഷിക്കുന്നു. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ വികസന സാഷാത്ക്കാരത്തിന്റെ ഒരു ഭാഗമായിട്ടാണ് മീൻപിടിപ്പാറ ടൂറിസം മേഖലയായി പ്രഖ്യാപിച്ചതും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts