Monday, June 16, 2025

ആമയിഴഞ്ചാൻ തോട് റെയിൽവേ ടണൽ ശുചീകരണത്തിന് സർക്കാർ 63 ലക്ഷം രൂപ അനുവദിച്ചു.

തിരുവനന്തപുരം: ജില്ലയിലെ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ആമയിഴഞ്ചാൻ തോട് റെയിൽവേ ടണൽ ശുചീകരണത്തിനായി സർക്കാർ പണം മുടക്കും. 63 ലക്ഷം രീപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. റെയിൽവേയോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല.

കഴിഞ്ഞ മാസം, ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ തിരുവനന്തപുരം നഗരസഭ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ആമയിഴഞ്ചാൻ തോടിന്റെ വിവിധ ഭാഗങ്ങളിൽ 10 എഐ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി തുടങ്ങിയെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അതുപോലെ തന്നെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ രാത്രികാല സ്‌ക്വാഡ് പ്രവർത്തനം തുടങ്ങിയിരുന്നു. ജൂലൈ 18 മുതൽ 23 വരെ 12 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080
വാർത്തകൾ വേഗത്തിൽ അറിയുവാൻ കുണ്ടറ മീഡിയയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/FBa6ExiPAMlEtqhMAd7cQd

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts