അരിക്കൊമ്പനെ ശങ്കരപാണ്ഡ്യൻമേട്ടിൽ കണ്ടെത്തിയെന്ന് വനം വകുപ്പ്;
അരിക്കൊമ്പനെ ശങ്കരപാണ്ഡ്യൻമേട്ടിൽ കണ്ടെത്തിയതായി വനം വകുപ്പ്. ഇടതൂർന്ന ചോലക്കുള്ളിലാണ് അരികൊമ്ബൻ ഉള്ളത്. നാളെ അനയെ ഓടിച്ച് താഴെ ഇറക്കുമെന്നാണ് വിവരം.
അരിക്കൊമ്പൻ ദൗത്യം നാളെ രാവിലെ എട്ട് മണിയോടെ തുടങ്ങും, ദൗത്യം നാളെ പൂർത്തിയാക്കാനായില്ലെങ്കിൽ മറ്റന്നാളും തുടരുമെന്ന് ഡിഎഫ്‌ഒ വ്യക്തമാക്കി.
ദേവികുളം ഡിഎഫ്‌ഒ രമേശ് ബിഷ്‌ണോയി ആണ് ഇക്കോര്യം അറിയിച്ചത്. പുലർച്ചെ മുതൽ അരികൊമ്ബനെ ട്രാക്ക് ചെയ്യാൻ ശ്രമം നടത്തും.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ കണ്ടെത്താനാവാതെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം വനം വകുപ്പ് അവസാനിപ്പിച്ചിരുന്നു. പുലർച്ചെ നാലുമണിക്ക് തുടങ്ങിയ ദൗത്യം 12 മണി വരെയാണ് നീണ്ടു നിന്നത്. എന്നാൽ വനം വകുപ്പ് തിരഞ്ഞ അരിക്കൊമ്പൻ ശങ്കരപണ്ഡിയ മെട്ടിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം