Saturday, June 14, 2025

കുണ്ടറ കുമ്പളത്ത് കളിക്കുന്നതിനിടയിൽ ടീപ്പോയുടെ ഗ്ലാസ് കൊണ്ട് കാൽ മുറിഞ്ഞ് അഞ്ചു വയസുകാരന് ദാരുണാന്ത്യം.

കുണ്ടറ: കളിക്കുന്നതിനിടെ ടീപ്പോയുടെ ഗ്ലാസ് പൊട്ടി കാലിൽ തുളച്ചുകയറി അഞ്ചുവയസ്സുകാരൻ രക്തം വാർന്നു മരിച്ചു. പേരയം കുമ്പളം വിളയിലഴികത്ത് സുനീഷിന്റെയും റൂബിയുടെയും മകൻ എയ്ദൻ എസ്. സുനീഷ് (5) ആണ് മരിച്ചത്. ജൂൺ 11ന് വൈകിട്ട് 5 മണിക്കായിരുന്നു അപകടം.

വീട്ടിൽ ഒറ്റയ്ക്ക് കളിച്ച് കൊണ്ട് നിന്ന എയ്ദൻ ടീപ്പോയിൽ കയറി നിന്നപ്പോൾ ഗ്ലാസ് പൊട്ടി കാലിൽ തുളച്ച് കയറുകയായിരുന്നു. കുളിച്ച് കൊണ്ട് നിന്ന അമ്മ റൂബി വന്ന് നോക്കുമ്പോൾ എയ്ദൻ രക്‌തം വാർന്ന് അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.

കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് എയ്ദൻ. സംസ്കാരം ഇന്ന് (12.06.2025) വൈകിട്ട് കുമ്പളം സെൻ്റ് മൈക്കിൾസ് ചർച്ചിൽ. സഹോദരൻ: ആരോൺ എസ്. സുനീഷ്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts