Wednesday, August 27, 2025

കുണ്ടറക്കാരുടെ ചിരകാല സ്വപ്‍നം പൂവണിയുന്നു.

കുണ്ടറക്കാരുടെ ചിരകാല സ്വപ്‍നം പൂവണിയുന്നു.
കുണ്ടറ – പളളിമുക്ക് റയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം 2024 ഫെബ്രുവരി 26 ന് ഓൺലൈനിലൂടെ പ്രധാനമന്ത്രി നിർവ്വഹിക്കും.

കുണ്ടറ – പളളിമുക്ക് റയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 26 ന് രാവിലെ 10.45 ന് പ്രധാനമന്ത്രി ഓൺലൈനിലൂടെ നിർവ്വഹിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. തൽസമയം റയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രത്യേക സമ്മേളനവും സംഘടിപ്പിക്കും.

രാജ്യത്തെ വിവിധ റയിൽവേ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് കുണ്ടറ – പളളിമുക്ക് മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നതെന്ന് റയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. പളളിമുക്കിൽ മേൽപ്പാലം വേണമെന്നാവശ്യം എൻ.കെ. പ്രേമചന്ദ്രൻ എംപി നിരന്തരമായി ഉന്നയിച്ചിട്ടുള്ളതാണ്. സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് വിവിധ ഏജൻസികളെ മാറിമാറി നിയോഗിക്കുകയും ഒന്നിലേറെ ഭരണാനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് അന്തിമമായ തീരുമാനം കൈക്കൊണ്ടില്ല. വ്യത്യസ്തങ്ങളായ ഭരണാനുമതിയും ഒന്നിലേറെ ഏജൻസികളും നിയോഗിച്ച സാഹചര്യത്തിൽ ഭരണപരമായ സാങ്കേതികത്വം ഒഴിവാക്കി ഏതെങ്കിലും ഒരു ഏജൻസിയെ നിശ്ചയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

പി.സി. വിഷ്ണുനാഥ് എംഎൽഎ മുൻകൈ എടുത്ത് പി.ഡബ്യു.ഡി സെക്രട്ടറി തലത്തിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് അന്തിമമായി ഒരു ഏജൻസിയെ നിയോഗിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പളളിമുക്ക് മേൽപ്പാല നിർമ്മാണ ഉദ്ഘാടനം നടത്തുന്നതോടുകൂടി റയിൽവേ മേൽപ്പാലം സാധ്യമാകും. പ്രധാനമന്ത്രിയുടെ പ്രത്യേക റയിൽവികസന പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ സാധാരണ മേൽപ്പാല നടപടി ക്രമങ്ങളെക്കാൾ വേഗത്തിൽ നിർമ്മാണം ആരംഭിക്കുന്നതിൻറെ ഭാഗമായിയാണ് നിർമ്മാണ ഉദ്ഘാടനം. കുണ്ടറ – പളളിമുക്ക് റയിൽവേ മേൽപ്പാല നിർമ്മാണം സാധ്യമാകുന്നതോടെ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts