ഓട്ടോറിക്ഷ പാറയിൽ ഇടിച്ച് മറിഞ്ഞു ഡ്രൈവർ മരിച്ചു.
കുണ്ടറ : 30-12-2022: കരിക്കുഴി എഫ്രായിൽ ജിനു ജോസ് (ജീമോൻ-38 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ നിർമല ഷിന്റുവിനെ നിസാര പരിക്കുകളോടെ താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പേരയത്ത് ഷേത്രത്തിന് സമീപം രാവിലെ 10.45 ഓടുകൂടിയാണ് സംഭവം നടന്നത്. ജീമോനും ഭാര്യയും കൂടി കുമ്പളം ഭാഗത്തുനിന്നും പേരയത്തേക്ക് വരുമ്പോൾ ഷേത്രത്തിനു സമീപത്ത് വെച്ച് ദേഹസ്വാസ്ഥ്യത്തെ തുടർന്ന് ജീമോന്റെ ശരീരം കുഴയുകയും വാഹനത്തിന്റെ നിയന്ത്രണം വിട്ട് റോഡ് സൈഡിലെ പാറയിൽ ഇടിച്ചു ഓട്ടോ മറിയുകയുമായിരുന്നു.
ഉടൻ തന്നെ താലൂക്ക് ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ഹോസ്പ്പിറ്റലിലേക്ക് മാറ്റി. സംസ്കാരം പോസ്റ്റ്മാർട്ടത്തിന് ശേഷം കരിക്കുഴി പള്ളിയിൽ.
ഭാര്യ : നിർമല ഷിന്റു,
മക്കൾ : ഇവാൻ, ഇജോ
പിതാവ് : ഹെൻഡ്രി
മാതാവ് : എയ്ഞ്ചൽ
സഹോദരങ്ങൾ : ബിനു, ബിന്ദു
Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!