കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി വീണ്ടും എക്സ്. ഏണസ്റ്റ്. സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് വിജയം. വൈസ് പ്രസിഡന്റായി ദേശീയ ഹാന്റ് ബോൾ താരമായ കെ. രാധാകൃഷ്ണൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധിയായി എൽ. അനിൽ എന്നിവരും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് രജിസ്ട്രാർ എസ്. സജിത്തായിരുന്നു റിട്ടേണിംഗ് ഓഫീസർ.
തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ കായികരംഗത്ത് വരാനിരിക്കുന്ന വികസനവും വിവിധഇനങ്ങളിലുള്ള മത്സരങ്ങൾ സംബന്ധിച്ചും വിശദീകരിച്ചു. പുനലൂർ മുനിസിപൽ ചെയർപേഴ്സൺ കെ. പുഷ്പലത, ചിതറ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ, ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി ജയകൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി. ശ്രീകുമാരി, ജില്ലാ സ്പോർട്സ് ഓഫീസർ അവിനാഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
