Thursday, April 2, 2026

വോട്ടിനായി കരുക്കൾ നീക്കി ജില്ലാ കലക്ടർ

‘മുള്ളെണ്ണം’ വോട്ടും ‘പെട്ടിയിലാക്കാൻ’ കരുനീക്കവുമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. 100 ശതമാനം വോട്ടുകളുറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്‌കരിച്ച ‘ സ്വീപ് ’ പ്രചാരണത്തിന്റെ ഭാഗമായി ദേശീയപാതയോരത്തെ വി പാർക്കിലെ ചെസ്‌കളത്തിലായിരുന്നു മത്സരം. ചെസ്‌പോലെ ബുദ്ധിപരമാകണം ജനാധിപത്യബോധവും വോട്ടവകാശ വിനിയോഗവുമെന്ന് ജില്ലാ കലക്ടർ ഓർമിപ്പിച്ചു. പൊതുജനങ്ങളും പുതുതലമുറയും സംഗമിച്ച വിശ്രമ-വിനോദകേന്ദ്രത്തിൽ പകർന്ന സന്ദേശങ്ങൾ വോട്ടുകളായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് സ്വീപ് സംഘാടകരും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts