കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിംഗ് പ്രക്രിയ വിലയിരുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ചവറ, ഓച്ചിറ ബ്ലോക്കുകളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായ ചവറ സര്‍ക്കാര്‍ ബോയ്സ് എച്ച്.എസ്.എസ്, കരുനാഗപ്പള്ളി സര്‍ക്കാര്‍ ബോയ്സ് എച്ച്.എസ്.എസ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ചവറ സര്‍ക്കാര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചവറ, ശങ്കരമംഗലം, തേവലക്കര, പ•ന, നീണ്ടകര ഗ്രാമപഞ്ചായത്തുകളുടെയും കരുനാഗപ്പള്ളി സര്‍ക്കാര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തൊടിയൂര്‍, ആലപ്പാട്, കുലശേഖരപുരം, തഴവ, ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകളുടെയും മെഷീനുകളുടെ ക്രമീകരണമാണ് നടക്കുന്നത്.
ചവറ ബ്ലോക്കിലെ 174 പോളിങ് സ്റ്റേഷനിലേക്കും ഓച്ചിറ ബ്ലോക്കിലെ 230 പോളിംഗ് സ്റ്റേഷനിലേക്കുമാണ് വോട്ടിംഗ്യന്ത്രങ്ങള്‍ സജ്ജമാക്കുക. വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ ബാലറ്റ്പേപ്പര്‍ ക്രമീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റരീതിയില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
അഞ്ചല്‍, കൊല്ലം കോര്പറേഷന്, മുഖത്തല, ശാസ്താംകോട്ട ബ്ലോക്കുകളില്‍ കമ്മീഷനിംഗ് പൂര്‍ത്തിയായി. ഓച്ചിറ, കൊട്ടാരക്കര, വെട്ടിക്കവല, ചിറ്റുമല, പത്തനാപുരം, ചടയമംഗലം ബ്ലോക്കുകളില്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ അഞ്ചിന് ഇത്തിക്കര ബ്ലോക്കിലെ കമ്മീഷനിംഗ് കഴിയുന്നതോടെ ജില്ലയിലെ കമ്മീഷനിങ് പൂര്‍ത്തിയാകും. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ബി.ജയശ്രീ, ജൂനിയര്‍ സൂപ്രണ്ട് കെ.സുരേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
