Wednesday, August 27, 2025

പ്രധാനമന്ത്രിക്ക് ശ്രീഗുരുവായൂരപ്പൻ്റെ ദാരുശില്പവും ചുമർചിത്രവും സമ്മാനിച്ച് ദേവസ്വം ബോർഡ്;

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദേവസ്വം ഉപഹാരങ്ങൾ സമ്മാനിച്ചു. ശ്രീഗുരുവായൂരപ്പൻ്റെ ചാരുതയാർന്ന ദാരുശിൽപവും, കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവുമാണ് പ്രധാനമന്ത്രിക്ക് നൽകിയത്.

ക്ഷേത്രം കൊടിമരത്തിന് സമീപം വെച്ച് ദേവസ്വം ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, മനോജ് ബി നായർ, കെ.ആർ.ഗോപിനാഥ് എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിക്ക് മികവാർന്ന ഈ കലാസൃഷ്ടികൾ സമ്മാനിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉപഹാരങ്ങൾ സമ്മാനിച്ചത്.

തേക്കുമരത്തിൽ തീർത്ത ചതുർബാഹുവായ ശ്രീഗുരുവായൂരപ്പൻ്റെ ദാരുശിൽപം നിർമ്മിച്ചത് ശിൽപി എളവള്ളി നന്ദനാണ്. ചുമർചിത്രം തയ്യാറാക്കിയത് ദേവസ്വം ചുമർചിത്ര പഠനകേന്ദ്രമാണ്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts