കുണ്ടറ താലൂക്ക് ആശുപത്രി പരിസരത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടന്നു വരുന്ന വിവിധങ്ങളായ ആധുനിക സംവിധാനത്തോടെയുളള കെട്ടിട നിർമ്മാണത്തിന്റെ പൂർത്തീകരണത്തിലെ പ്രതിസന്ധി മാറുന്നു. കിഫ്ബിയിൽ 35 കോടി രൂപ ചിലവഴിച്ച് നിർമ്മാണം ആരംഭിച്ച പദ്ധതിയിൽ ഹൈ ടെനൻഷൻ വൈദ്യുത കണക്ഷൻ ലഭ്യമാക്കുന്നതിനുളള തുക വകയിരുത്താത്തതാണ് കെട്ടിടം പൂർത്തീകരണത്തിന് പ്രതിസന്ധിയായി മാറിയത്.
ഹൈ ടെൻഷൻ വൈദ്യൂത കണക്ഷൻ ലഭിക്കുന്നതിനായി വൈദ്യുത ബോർഡിന് 8.93 ലക്ഷം രൂപ അടയ്ക്കണമെന്ന് കാണിച്ച് ആശുപത്രി അധികൃതർക്ക് കത്ത് നൽകിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ്, 2025-26 സാമ്പത്തിക വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും 8.93 ലക്ഷം രൂപ അനുവദിക്കുന്നതിന് കത്ത് നൽകിയതെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ. അറിയിച്ചു. വൈദ്യുത ബോർഡ് എസ്റ്റിമേറ്റ് സമർപ്പിക്കുന്ന മുറയ്ക്ക് ഭരണാനുമതി നൽകി തുടർ നടപടികളിലേയ്ക്ക് കടക്കുമെന്നും എം.എൽ.എ. അറിയിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080