പത്തനംതിട്ട 3.12.2023: ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനും മുഖ്യധാരാ പ്രവേശനത്തിനും പദ്ധതികൾ തയ്യാറാക്കുമെന്ന് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ലോക ഭിന്നശേഷി ദിനാഘോഷ സമാപന സമ്മേളനം പത്തനംതിട്ട, ഓമല്ലൂർ ദർശന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരുടെ കലാ-കായിക രംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പരിശീലനവും പ്രവേശന വേദികളും ഒരുക്കുന്നതിന് ഉതകുന്ന പദ്ധതികളാണ് ഉദ്ദേശിക്കുന്നത്. ഒരു കുട്ടിയുടെ ജനനം ആരംഭ ദിശയിൽ തന്നെ ഏതെങ്കിലും തരത്തിലുള്ള മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആയത് വളരെ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ വികസനവും മാനസികവും, ശാരീരികവുമായ ഇടപെടലുകൾ നടത്തുന്നതിനും പര്യാപ്തമായ പദ്ധതികൾ വിഭാവനം ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ഡിസംബർ ഒന്നിനും, മൂന്നിനുമായി നടന്ന കലാ-കായിക മേളകൾ 50 ഓളം സ്ഥാപനങ്ങളിൽ നിന്നാൽ 800 ഓളം കലാ-കായിക പ്രതിഭകൾ മേളയിൽ പങ്കെടുത്തു. കലാമേളയിലെ വ്യത്യസ്ത ഇനങ്ങളിലെ ഇനങ്ങളിലെ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരുടെ മികവ് കാണികൾക്ക് നവ്യാനുഭവം പകർന്നു.
‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ എന്ന പേരിൽ സർക്കാർ ആവിഷ്കരിച്ചിട്ടുള്ള തൊഴിൽ-നൈപുണ്യ പരിശീലനവുമായി ബന്ധപ്പെട്ട പാർശ്വവത്കൃത മേഖലകളിലെ പ്രത്യേക പദ്ധതിയായ ‘ സമഗ്ര’യുടെ പ്രത്യേക ഹെൽപ്പ് ഡെസ്ക്, കേരള നോളജ് എക്കണോമിക് മിഷന്റെ ആഭിമുഖ്യത്തിൽ ദർശന ഓഡിറ്റോറിയത്തിൽ ഏർപ്പെടുത്തുകയും, ഭിന്നശേഷി വ്യക്തികൾക്കുള്ള വിജ്ഞാന തൊഴിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും രജിസ്ട്രേഷനും ജില്ലാ പഞ്ചായത്ത് പ്ലാനിഗ് ഉപാദ്ധ്യക്ഷൻ ആർ .അജിത്കുമാർ നിർവഹിച്ചു.
മേളയിൽ പങ്കെടുത്തസ്ഥാപനങ്ങൾക്കുള്ള സമ്മാനങ്ങൾ അഡ്വ. ഓമല്ലൂർ ശങ്കരൻ വിതരണം ചെയ്തു. മികച്ച രീതിയിൽ മേളയുടെ നടപ്പിന് മൗണ്ട് സിയോൺ എൻജിനീയറിങ് കോളേജ്, കടമ്മനിട്ടയ്ക്കുള്ള ആദരവ് പ്രിൻസിപ്പാൾ ഡോ. കെ. മാത്യു ഏറ്റുവാങ്ങി. ജില്ലാ കളക്ടർ എ. ഷിബു. IAS ഭിന്നശേഷി ദിനാചരണ സന്ദേശം നൽകി. ദിന്നശേഷിക്കാരായ 2022ലെ ഉജ്യല ബാല പുരസ്കാര ജേതാവ് ജെസിൻ ചാക്കോ, സംസ്ഥാനാ അത്‌ലറ്റിക്‌സ് മീറ്റിൽ ഒന്നാം സ്ഥാനം നേടിയ ശിവശങ്കരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കിർ ഹുസൈൻ, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ജോൺസൺ വിളവിനാൽ, ജില്ലാപഞ്ചായത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺമാരായ ബീനപ്രഭ ആർ. അജയകുമാർ, ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി, പ്രോബഷൻ ഓഫീസർ സുരേഷ് കുമാർ. സി. എസ്, പ്രൊഫ. ഡോ. കെ മാത്യു, പ്രീതകുമാരി, അമ്പിളി, രതീഷ്. കെ. ആർ, ഷിഹാജുദ്ദീൻ, കെ. പി. രമേശ്, സിസ്റ്റർ പോപ്പി മാത്യു, രാജു സെൽവം, സി. കെ. രാജൻ, ശശീന്ദ്രൻ പെരുനാട്, ജിജു. പി. സ്കറിയ, റഷീദ് ആനപ്പാറ, സി. എസ്. തോമസ്, സനീഷ്. വി. ശർമ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ജിജി. മാത്യു അധ്യക്ഷനായിരുന്നു, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ബി. മോഹനൻ സ്വാഗതവും സീനിയർ സൂപ്രണ്ട് ഷംലാബീഗം ജെ നന്ദിയും അറിയിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ