പൗരവിചാരണ ജാഥയുടെ സമാപന സമ്മേളനം കുണ്ടറ മുക്കടയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉൽഘാടനം ചെയ്തു.
കുണ്ടറ 21-1-2023: വിലക്കയറ്റം, ബന്ധു നിയമനം, പിൻ വാതിൽ നിയമനം എന്നീ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അഴിമതിക്കെതിരെ കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ബാബുരാജ് ജാഥാ ക്യാപ്റ്റൻ ആയ പൗരവിചാരണ ജാഥയുടെ സമാപന സമ്മേളനം കുണ്ടറ മുക്കടയിൽ രാത്രി 8 മണിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉൽഘാടനം ചെയ്തു.
വൻ ജനപങ്കാളിതമാണ് ജാഥയ്ക്ക് ലഭിച്ചത് എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച ജാഥാ ക്യാപ്റ്റൻ കെ.ബാബുരാജ് പറഞ്ഞു. കുണ്ടറ മേഖലയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം