ഹൈദരാബാദ് : അല്ലു അർജുൻ നായകനായ പുഷ്പ 2 പ്രീമിയറിനിടെ തിരക്കിൽപെട്ട് മരിച്ച രേവതിയുടെ കുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചു . ഒൻപതുവയസുള്ള ശ്രീതേജാ എന്ന കുട്ടിയ്ക്കാണ് മസ്തിഷ്കമരണം സ്ഥിതീകരിച്ചത്. തിരക്കിൽ പെട്ട കുട്ടി ഗുരുതരവസ്ഥയെ തുടർന്ന് ചികിത്സയിലായിരുന്നു.
ഹൈദരാബാദിലെ ചിക്കഡ്പള്ളിയിലുള്ള സന്ധ്യ തിയറ്ററിൽ അല്ലു അർജുൻ എത്തിയപ്പോൾ ജനം തള്ളിക്കയറിയതാണ് അപകടമുണ്ടാക്കിയത്. അല്ലു അർജുനും സംഗീത സംവിധായകൻ ദേവിശ്രി പ്രസാദും ആരാധകർക്കൊപ്പം സിനിമ കണ്ടിറങ്ങവേയാണ് തിക്കിത്തിരക്കുണ്ടായതും കുടുംബത്തോടൊപ്പം വന്ന രേവതി അതിൽപ്പെട്ടതും. രേവതിയെന്ന 39കാരി സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ തിയറ്റർ ഉടമകളേയും അല്ലു അർജുനെയും പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. തിയറ്റർ മാനേജ്മെൻറും കേസിൽ പ്രതികളാണ്.
അല്ലുവിൻറെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ കൈകാര്യം ചെയ്തത് വഷളായെന്നും തുടർന്ന് ലാത്തിവീശേണ്ടി വരികയായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. അറസ്റ്റിലായ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജയിൽമോചിതനായിരുന്നു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080