നിയന്ത്രണം തെറ്റിയ കാർ പാലത്തിൽ നിന്നും താഴേക്ക് മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
നെടുമ്പായിക്കുളം 11-1-2023 : അതിരാവിലെ 5 മണിയോടുകൂടിയായിരുന്നു സംഭവം നടന്നത്. പാലത്തിൽ നിന്നും താഴേക്ക് മറിഞ്ഞ കാറിൽ നിന്നും അപകടമൊന്നുമില്ലാതെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊട്ടാരക്കര ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വരുകയായിരുന്ന ഹോണ്ട സി ആർ വി കാർ നിയന്ത്രണം തെറ്റി നെടുമ്പായിക്കുളം മേൽപ്പാലത്തിന്റെ കൈവരികൾ തകർത്ത് താഴെയുള്ള ഹെൽത്ത് സെന്ററിന്റെ മുന്നിലേക്ക് തലകുത്തനെ വീഴുകയായിരുന്നു.
കാർ കൊല്ലം സ്വദേശികളുടേതാണെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം