കുണ്ടറ : നെടുമ്പായിക്കുളം എം.എൻ.യു,പി സ്കൂളിന്റെ 100-ാം വാർഷികം ആഘോഷത്തിന്റെ (ദീപ്തം 2026) ഭാഗമായി നെടുമ്പായിക്കുളം ജംഗ്ഷനിൽ പുസ്തകക്കൂട് സ്ഥാപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസി. അഡ്വ. ബിജു എബ്രഹാം അധ്യക്ഷനായ ചടങ്ങിൽ യുവ സാഹിത്യകാരൻ അനൂപ് അന്നൂർ പുസ്തകക്കൂടിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹർബാൻ, സ്കൂൾ മാനേജർ പാപ്പച്ചൻ തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കനകദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
നിരവധി അധ്യാപകർ അനധ്യാപകർ പ്രദേശവാസികൾ എന്നിവർ പങ്കെടുത്ത ചടങ്ങിന് പി. റ്റി. എ. പ്രസിഡന്റ് ചെറിയാൻ കോശി സ്വാഗതവും, ഹെഡ്മിസ്ട്രസ് ബിജി ജോർജ് നന്ദിയും രേഖപ്പെടുത്തി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080