തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിന്റെ വേറിട്ട കഥാപാത്രത്തെ ഇരുംകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയ ആവേശത്തിന്റെ സ്ട്രീമിംഗിലും വൻ കുതിപ്പാണുള്ളത്. തിയേറ്ററിലെത്തിയപ്പോഴുള്ള അതേ സ്വീകാര്യതയാണ് ഒടിടിയിലെത്തി രണ്ട് ദിവസം പിന്നിടുമ്ബോഴും പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ് ഫഹദ് ചിത്രത്തിൽ പ്രത്യേക്ഷപ്പെട്ടത്. ഓരോ സീനിലും പ്രേക്ഷകരെ ചിരിപ്പിക്കാൻ രംഗണ്ണന് സാധിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. തിയേറ്റർ ഇളക്കി മറിച്ച സിനിമയിൽ ഫഹദിന്റെ അഴിഞ്ഞാട്ടം തന്നെയാണ് കാണുന്നതെന്ന് പ്രേക്ഷകർ പറയുന്നു. ചിരിപ്പൂരത്തെ കുറിച്ച് ചിലർ സംസാരിക്കുമ്ബോൾ ഫാഫായുടെ ഫൈറ്റ് സീനിനെ കുറിച്ചാണ് മറ്റുചിലർ പറയുന്നത്.
ചിത്രത്തിന്റെ ആദ്യ പകുതി ഗംഭീരവും രണ്ടാം പകുതി ആഘോഷവുമാണ്. രംഗണ്ണൻ എന്ന കഥാപാത്രത്തെ ഫഹദിനല്ലാതെ മലയാള സിനിമാ മേഖലയിൽ മറ്റാർക്കും ചെയ്യാനാകില്ലെന്നാണ് ചിത്രം കണ്ട ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
റാഗിങ്ങിൽ നിന്ന് രക്ഷപ്പെടുന്നതിനും സീനിയേഴ്സിനോട് പകവീട്ടുന്നതിനും ഒരു ലോക്കൽ ഗുണ്ടയുമായി സൗഹൃദം സ്ഥാപിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. മുഴുനീള കോമഡി എന്റർടെയിൻമെന്റ് ചിത്രത്തിന് ആഗോള ബോക്സോഫീസിൽ 150 കോടിയും സ്വന്തമാക്കാൻ സാധിച്ചു. രോമാഞ്ചത്തിന് ശേഷം ജിത്തുമാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp