Monday, June 16, 2025

എസ്.കെ.വി.എൽ.പി സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി

കുണ്ടറ ആശുപത്രിമുക്ക് എസ്.കെ.വി.എൽ.പി സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.

ആശുപത്രിമുക്ക് എസ്.കെ.വി.എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടന്ന ക്ലാസ്സുകൾക്ക് കുണ്ടറ പോലീസ് സ്റ്റേഷനിലെ സി.ആർ.ഓ സക്കീർ ഹുസൈൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയ ഷീജ എന്നിവർ നേതൃത്വം നൽകി.

സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി കെ ബേബി, സ്കൂൾ മാനേജർ രമാദേവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അധ്യാപകരായ അരുൺ മുരളി, ജോളി.എം എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയ ഷീജ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

കുട്ടികളുടെ പ്രസംഗങ്ങൾ, പാട്ടുകൾ, കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകളുടെയും പ്ലക്കാർഡുകളുടെയും പ്രദർശനം, സ്കിറ്റുകൾ എന്നിവ പരിപാടിയെ വ്യത്യസ്തമാക്കുകയും കുട്ടികളിൽ വരെയധികം ഉണർവ്വ് നൽകുന്നതുമായിരുന്നു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts