Tuesday, August 26, 2025

വേൾഡ് റിക്കാർഡിൽ ഇടം നേടി അൽ ഹുറൂഫ് ഇന്റർ നാഷണൽ കാലിഗ്രാഫി മത്സരം ശ്രദ്ധേയമായി.

ദുബായ് : നൂറിൽ പരം കുട്ടികൾ പ്രവാചകർ മുഹമ്മദ്‌ നബിയുടെ  പേരുകളും വിശേഷങ്ങളും വരച്ചുകൊണ്ട് അറേബ്യൻ വേൾഡ് റിക്കാർഡിൽ ഇടം നേടി അൽ ഹുറൂഫ് ഇന്റർ നാഷണൽ കാലിഗ്രാഫി മത്സരം ശ്രദ്ധേയമായി. ശൈഖ് സായിദ് ഇന്റർനാഷണൽ പീസ് ഫോറവും റിവാഖ് ഔഷകൾച്ചർ സെന്റ്റും മാസ് മീഡിയയും സംയുക്തമായി സംഘടിപ്പിച്ച ലോക അ​റ​ബി​ക് ഭാഷ ദി​നാഘോ​ഷത്തിന്റെ ഭാഗമായാണ് പ്രഥമ അൽ ഹുറൂഫ് ഇന്റർ നാഷണൽ അറബിക് കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചത്.

റിവാഖ് ഔഷകൾച്ചർ സെന്ററിൽ നടന്ന ചടങ്ങിൽ അൽ ഉറൂഫിനുള്ള അറേബ്യൻ വേൾഡ് റികാർഡ് ഉപഹാരം പ്രമുഖ ഇമറാത്തി ആർട്ടിസ്റ്റ് അബ്ദുള്ള ഗാഫലിയിൽ നിന്നും സംഘടകരായ മുനീർ പാണ്ടിയാല, അനസ് അനസ് റംസാൻ, അഹമ്മദ് വയലിൽ, ശകീർ പുതുക്കൂടി, മുബഷിർ നെല്ലിയുളത്തിൽ, ശമ്മാസ്  ടി പിഎന്നിവർ ഏറ്റുവാങ്ങി.

ചടങ്ങിൽ പ്രമുഖ മൗത് പെയിന്റ് ആർട്ടിസ്റ്റ് ജസ്ഫർ കൊട്ടകൊന്നിന് സ്പെഷ്യൽ ടാലന്റ്റ് അവാർഡും, അൽ ഹുറൂഫ് മീഡിയ മാസ് അവർഡും മാതൃഭൂമി സീനിയർ എഡിറ്റർ സുരേഷ് വെള്ളിമുറ്റത്തിനും കാലിഗ്രാഫി പുരസ്‌കാരം  ഖലീൽ ചംനാടിനും സമ്മാനിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts