Saturday, October 11, 2025

കുണ്ടറയിൽ അപകട നിലയിൽ നിന്ന മരം വാഹനത്തിന് മുകളിലേക്ക് ഒടിഞ്ഞു വീണ് അപകടം.

കുണ്ടറ : കുണ്ടറ കൊട്ടിയം റൂട്ടിൽ പുന്നമുക്ക് ജംഗ്ഷന് സമീപം റോഡ് സൈഡിൽ നിന്ന മരം ഒടിഞ്ഞു വീണ് അപകടം. രാവിലെ 9.30 ഓടുകൂടി ആയിരുന്നു അപകടം. കുണ്ടറ ഭാഗത്തു നിന്നും കൊട്ടിയം ഭാഗത്തേക്ക്‌ പോവുകയായിരുന്ന കണ്ടയ്നറുമായി വന്ന ലോറിയുടെ മുകളിലാണ് മരം ഒടിഞ്ഞു വീണത്. ലോറിയുടെ ക്യാബിനും കണ്ടയ്നറിനും ഇടയിൽ വീണതുകൊണ്ട് ലോറിയിൽ ഉള്ളവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ഈ സമയത്ത് മറ്റു വാഹനങ്ങൾ ഒന്നും വരാഞ്ഞത്കൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്. കുണ്ടറിയിൽ നിന്നും ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തി മരം നീക്കം ചെയ്തു.

അപകട നിലയിൽ നിന്ന ഈ മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഒപ്പ് ശേഖരണം നടത്തി പഞ്ചായത്തിനും പൊതുപ്രവർത്തകർക്കും പരാതി നൽകിയിട്ടുള്ളതായിരുന്നു. നാളിതുവരെയും ആരുംതന്നെ യാതൊരു നടപടിയും എടുത്തിട്ടില്ല എന്ന് നാട്ടുകാർ പറഞ്ഞു.

🚨 അധികൃതർ ഇനിയെങ്കിലും ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തണം. ഇതുപോലെ അപകടനിലയിൽ ഉള്ള നിരവധി പഴകിയ മരങ്ങൾ കുണ്ടറയുടെ വിവിധ പ്രദേശങ്ങളിൽ നിൽപ്പുണ്ട്. ഇതുപോലെ ഒരപകടം ഉണ്ടായി മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടതിനു ശേഷം നടപടി എടുക്കാൻ കാത്തുനിൽക്കാതെ മുന്നേകൂട്ടി മുറിച്ചുമാറ്റുക.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts