കുണ്ടറ കൺവെൻഷൻ ആരംഭിച്ചു
കുണ്ടറ 01.01.2023: മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം മെത്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇരുപത്തിമൂന്നാമാത് “കുണ്ടറ കൺവെൻഷൻ-2023” ഇന്ന് ആരംഭിച്ചു. കുണ്ടറ സെൻ്റ് തോമസ് വലിയ പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത യോഗത്തിൽ കുണ്ടറ കൺവെൻഷൻ ഗീതങ്ങൾ ഡോ. ജോസഫ് മാർ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു.
കുണ്ടറ സെൻ്റ് തോമസ് വലിയ പള്ളിയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ കൺവെൻഷൻ വൈസ് പ്രസിഡൻ്റ് ഫാ. സി.ഡി. രാജൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഫാ. ഏബ്രഹാം ജെ. പണിക്കർ, ഫാ. പി.ടി. ഷാജൻ, ഫാ.അലക്സ് ജോൺ, പ്രഫ. ഇട്ടി വർഗീസ് അടൂർ, അനൂപ് ജോൺ, മാത്യൂ ജോൺ കല്ലുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Kundara MEDIA (കുണ്ടറ മീഡിയ)