അജ്‌മാൻ : പതിനായിരത്തോളം മുത്തപ്പ ഭക്തർ പങ്കെടുക്കുന്ന മഹോത്സവത്തിന് കാലങ്ങളായി സാധന ചെയ്യുന്ന പത്തോളം തെയ്യം കലാകാരൻമാർ ആണ് കേരളത്തിൽ നിന്നും യു.എ.ഇ യിൽ എത്തുന്നത്.
ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മലയിറക്കളോട് കൂടി മഹോത്സവം ആരംഭിക്കും, അന്ന് മുത്തപ്പ വെള്ളാട്ടവും കളിക്കപാട്ടും, കലശം വരവും നടക്കും. ഞായറാഴ്ച രാവിലെ അഞ്ച് മണിക്ക് ഗണപതി ഹോമത്തേടെ ആണ് തുടക്കം. രാവിലെ ഏഴു മണിക്ക് വെള്ളാട്ടവും തിരുവപ്പനയും, പന്ത്രണ്ട് മണിക്ക് പള്ളിവേട്ട, വൈകുന്നേരം 7 മണിയോടെ മുടി അഴിച്ചു ഉത്സവം സമാപിക്കും.
കുട്ടികൾക്ക് ചോറൂണുള്ള പ്രത്യേക സൗകര്യമുണ്ടായിരിക്കും. ശനിയാഴ്ച ഉച്ച മുതൽ ദർശനത്തിനെത്തുന്ന എല്ലാവർക്കും ഭക്ഷണ സൗകര്യവും സംഘാടകർ ഒരുക്കും.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ