കൊല്ലം: പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി (ഓട്ടോണമസ്)യിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അധ്യാപക വികസന പരിശീലന പരിപാടി (എഫ് ഡി പി) വിജയകരമായി സമാപിച്ചു. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലും (എ ഐ സി ടി ഇ) അടൽ അക്കാദമി പദ്ധതിയും (എ റ്റി എ എൽ) സംയുക്തമായി സ്പോൺസർ ചെയ്ത പരിശീലന പരിപാടിയുടെ ഉദ്ഘാടനം എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ. ബിജു നിർവഹിച്ചു. യു കെ എഫ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് അധ്യക്ഷത വഹിച്ചു.
“ഹരിത ഭാവിക്കായി സോളാർ അധിഷ്ഠിത ഇലക്ട്രിക് വാഹന ചാർജിങ്; അടിസ്ഥാനസൗകര്യങ്ങളുടെ രൂപകൽപ്പനയിൽ കൃത്രിമ ബുദ്ധിയും വ്യാവസായിക വസ്തുക്കളുടെ ഇന്റർനെറ്റും സംയോജിപ്പിക്കുന്നതിനെ ആസ്പദമാക്കി” എന്ന വിഷയത്തിലായിരുന്നു അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഹരിത ഊർജം, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ, സ്മാർട്ട് ചാർജിങ് സംവിധാനങ്ങൾ, ആധുനിക ഡിജിറ്റൽ നിയന്ത്രണ സംവിധാനങ്ങൾ എന്നിവയിൽ അധ്യാപകരുടെ അക്കാദമിക മികവും പ്രായോഗിക അറിവും വർധിപ്പിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
പ്രമുഖ വിദഗ്ധർ വിവിധ സെഷനുകൾ നയിച്ചു. ബോഷ് ഇന്ത്യയിലെ ലീഡ് എൻജിനീയർ അനുഷ് പ്രഭാകരൻ, ഇലക്ട്രിക് വെഹിക്കിൾ ആക്സിലറേറ്റർ സെൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സിനി ജോൺ, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയറും പ്രധാനമന്ത്രി സൂര്യഗൃഹ സംസ്ഥാന നോഡൽ ഓഫീസറുമായ നൗഷാദ് ഷറഫുദീൻ, സവീതാ സ്‌കൂൾ ഓഫ് എൻജിനീയറിങ് (ചെന്നൈ) പ്രൊഫസർ ഡോ. പി. മുത്തുകുമാർ, സവീതാ എൻജിനീയറിങ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. കെ. ഈശ്വരമൂർത്തി, ടൈറ്റാനിയം മോട്ടോഴ്‌സ് പരിശീലന മാനേജർ ശ്രീകുമാർ ജി, ക്ഷേമ പവർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് വെങ്കടേശൻ രാജഗോപാൽ, ബസേലിയോസ് മാത്യൂസ് II കോളേജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ ഡോ. എൽ. പദ്മാ സുരേഷ്, തൃശ്ശൂരിലെ ജ്യോതി എൻജിനീയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ടാറ്റാ ജ്യോതി വ്യവസായ പരിശീലന കേന്ദ്രത്തിലെ പരിശീലകനുമായ നവിൻ സാം ഡി, എൻഐടി ട്രിച്ചി അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. പി. പിങ്കിമോൾ എന്നിവർ ക്ലാസുകളും ചർച്ചകളും നയിച്ചു.
ഒരാഴ്ച നീണ്ട പരിപാടിയിൽ പ്രസക്തമായ വിഷയങ്ങളിൽ വിദഗ്ധ പരിശീലനം, പ്രായോഗിക സെഷനുകൾ, ഇന്ററാക്ടീവ് ചർച്ചകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. അധ്യാപകർക്ക് നൂതന സാങ്കേതികവിദ്യകൾ പ്രായോഗികമായി മനസ്സിലാക്കാനും, അക്കാദമിക്-ഇൻഡസ്ട്രി സഹകരണം ശക്തമാക്കാനും, ഭാവിയിലെ ഹരിത ഊർജ സംവിധാനങ്ങളിൽ സംഭാവന നൽകാനുമുള്ള മികച്ച അവസരമായിരുന്നഈ പരിശീലനം ഹരിത ഊർജ മേഖലയിലെ അധ്യാപന-ഗവേഷണ രംഗത്ത് പുതിയൊരു ഊർജം പകരുമെന്ന് കോളേജ് അധികൃതർ പറഞ്ഞു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
