എഴുകോൺ 16.3.2024: അമ്പലത്തുംകാല ചിറക്കോണത്ത് വീട്ടിൽ എസ്. സവിതയാണ് (34 ) മരണപ്പെട്ടത്. എഴുകോൺ ജംഗ്ഷന് സമീപം ഇന്നലെ (15.3.2024) വൈകിട്ട് 5.15 ഓട് കൂടി ആയിരുന്നു അപകടം നടന്നത്. കുണ്ടറ ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോയ ടോറസ് അതെ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഇന്ന് വൈകിട്ടോടുകൂടി മരണപ്പെടുകയായിരുന്നു. വൈകിട്ട് 6 മണിയോടുകൂടി കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആയൂർ ജവഹർ യു.പി.എസ് ലെ അധ്യാപികയാണ് സവിത. ഭർത്താവ് ലാൽ, മകൾ കാശ്മീര. രാജേഷ്, സജിത എന്നിവർ സഹോദരങ്ങളാണ്.
ollow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ