തബല മാന്ത്രികൻ ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോ ആശുപത്രിയിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു.
1951-ൽ മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ മികവ് പ്രകടിപ്പിച്ച അദ്ദേഹം 12 വയസ്സുള്ളപ്പോൾ കച്ചേരികളിൽ അവതരിപ്പിക്കാൻ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
“ശക്തി” എന്ന ഫ്യൂഷൻ സംഗീത ബാൻഡിന് 1974 ൽ രൂപം നൽകി. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെൻ്റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു. മലയാളത്തിൽ ‘വാനപ്രസ്ഥം’ അടക്കം ഏതാനും സിനിമകൾക്ക് സംഗീതം നൽകി.
1991ലും 2009ലും ഗ്രാമി പുരസ്‌കാരം ലഭിച്ചു. പ്രശസ്‌ത കഥക് നർത്തകിയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കൾ.
കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിർ ഹുസൈൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബൽ മ്യൂസിക്ക് പെർഫോമൻസ്, മികച്ച കണ്ടംപററി ഇൻസ്ട്രമെന്റൽ ആൽബം, മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്.
മന്റോ, മിസ്റ്റർ ആന്റ് മിസിസ് അയ്യർ, വാനപ്രസ്ഥം എന്നിവയുൾപ്പെടെ ഏതാനും സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെർഫക്റ്റ് മർഡർ, മിസ് ബ്യൂട്ടിസ് ചിൽഡ്രൻ, സാസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080