എഴുകോൺ 18-1-2023: ഇന്ത്യൻ ആർമി നടത്തിയ സൈന്യരണക്ഷേത്രം എന്ന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്തമാക്കി എഴുകോണിന് അഭിമാനമായി മാറിയിരിക്കുകയാണ് സൂര്യസാരഥി.
ആകാശത്തുനിന്ന് റേഡിയോ തരംഗങ്ങൾ പിടിച്ചെടുത്തു അത് ഏതു ഫോണിൽ/ഡിവൈസിൽ നിന്നാണ് വരുന്നതെന്ന് കണ്ടുപിടിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് ആയിരുന്നു സമ്മാനം ലഭിച്ചത്. ഇന്ത്യൻ ആർമിയുടെ കമാണ്ടർ ഇൻ ചീഫിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.
ഇതിന് മുമ്പ് യുവ ശാസ്തജ്ഞനെ കണ്ടെത്തുന്നതിലും സൂര്യസാരഥിക്ക് രണ്ടാം സ്ഥാനം കിട്ടിയിരുന്നു. കൊല്ലം ഏഴുകോൺ സൂര്യോദയത്തിൽ ബാലാർക്കനന്റെയും ഷീജാമണിയുടെയും ( Nursing officer, Esic Hospital, Ezhukone) ഇളയ മകനാണ്.
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം