Monday, June 16, 2025

കല്ലട ജലോത്സവത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.

കുണ്ടറ 29.8.2024: കല്ലട ജലോത്സവം എന്നത് നാനാജാതി മതസ്ഥരും ഒന്നിക്കുന്ന ഒരു വലിയ ആഘോഷമാണ്. കല്ലടയുടെ ഓണം എന്നു പറയുന്നത് 28ആം ഓണനാളിൽ നടക്കുന്ന കല്ലട ജലോത്സവമാണ്. കല്ലട ജലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

കല്ലട ജലോത്സവം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംപി. സംഘാടകസമിതി ചെയർപേഴ്സൺ മിനി സൂര്യകുമാർ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർപേഴ്സൺ ആർ അനീറ്റ, സ്വാഗതസംഘം ചെയർമാൻ സുരേഷ് ആറ്റുപുറം, ജനറൽ കൺവീനർ സജിത്ത് ശിങ്കാരപള്ളി, ഫിനാൻസ് കമ്മിറ്റി ചെയർമാൻ എസ് സേതുനാഥ്, ഉല്ലാസ് കോവൂർ, പബ്ലിസിറ്റി ചെയർമാൻ എസ് സന്തോഷ് കുമാർ, കോഡിനേറ്റർമാരായ ടി ജയപ്രകാശ് സൂരജ് സുവർണ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts