കേന്ദ്ര സർക്കാർ പദ്ധതിയായ സൻസദ് ആദർശ് ഗ്രാമയോജന (സാഗി) പദ്ധതിയിൽ ഉൾപ്പെട്ട എഴുകോൺ പഞ്ചായത്തിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളും വിവിധ ഏജൻസികളുടെ പദ്ധതികളും സംയോജിപ്പിച്ചു എഴുകോൺ പഞ്ചായത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുമെന്നു കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.
എഴുകോൺ പഞ്ചായത്ത് സാഗി പഞ്ചായത്ത് ആയിട്ടുള്ള പ്രഖ്യാപനവും വി.ഡി.എഫ്.രൂപീകരണവും എഴുകോൺ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കുന്ന മുറയ്ക്ക് തുടർപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ ആതിര ജോണ്സണ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി. ആർ.ബിജു, ബീന മാമച്ചൻ, എസ് സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.എച്ച്. കനകദാസ്, എം.ശിവപ്രസാദ്, മിനി അനിൽ, ഗ്രാമാപഞ്ചായത്ത് അംഗങ്ങളായ ആർ.വിജയപ്രകാശ്, അഡ്വ.ബിജു എബ്രഹാം, വി.സുഹാർബാൻ, മഞ്ജുരാജ്, രഞ്ജിനി അജയൻ, ശ്രുതി ആർ.എസ്, പ്രീത
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ