Tuesday, August 26, 2025

കടുവാക്കുന്നേൽ കുറുവച്ചനാകാൻ സുരേഷ് ഗോപി എത്തി;

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേൽ കുറുവച്ചനെ അവതരിപ്പിക്കുവാൻ സുരേഷ് ഗോപി എത്തിച്ചേർന്നു.

ഇക്കഴിഞ്ഞ ഡിസംബർ ഇരുപത്തിഏഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും മുപ്പത് തിങ്കളാഴ്ച്ചയാണ് സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങിയത്. സെൻട്രൽ ജയിലിലെ രംഗങ്ങളിലാണ് സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങിയത് തിരുവനന്തപുരത്തും പരിസരങ്ങളിലുമായ ജനുവരി മധ്യം വരെ നീണ്ടു നിൽക്കുന്നതാണ്.

ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂളെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു. കേന്ദ്ര മന്തി ആയതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധയാകർഷിക്കപ്പെടുന്നു. വലിയ പ്രോട്ടോക്കാൾ പാലിച്ചാണ് ചിത്രീകരണത്തിൽ സുരേഷ് ഗോപി പങ്കെടുക്കുന്നത്.

പ്രേക്ഷകർ ഏറെക്കാലമായി കാത്തിരുന്ന കടവാക്കുന്നേൽ കുറുവച്ചൻ അങ്ങനെ അഭ്രപാളികളിലേക്ക് കടന്നിരിക്കുന്നു. വലിയ മുതൽമുടക്കിൽ ബഹുഭാഷാ താരങ്ങൾ ഉൾപ്പടെ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി ,ബിജു പപ്പൻ, മാർട്ടിൻമുരുകൻ, ജിബിൻ ഗോപി, മേലനാ രാജ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

രചന – ഷിബിൻ ഫ്രാൻസിസ്
ഗാനങ്ങൾ- വിനായക് ശശികുമാർ.
സംഗീതം – ഹർഷവർദ്ധൻരാമേ
ശ്വർ ഛായാഗ്രഹണം – ഷാജികുമാർ.
എഡിറ്റിംഗ് – വിവേക് ഹർഷൻ.
കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും – ഡിസൈൻ- അനീഷ് തൊടുപുഴ.
ക്രിയേറ്റീവ് ഡയറക്ടർ – സുധീർ മാഡിസൺ
കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ. ദീപക് നാരായൺ
കോ-പ്രൊഡ്യൂസേഴ്സ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ
എക്സിക്കുട്ടീവ് – പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
പ്രൊഡക്ഷൻ മാനേജർ – പ്രഭാകരൻ കാസർകോഡ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നന്ദു പൊതുവാൾ ബാബു രാജ്മനിശ്ശേരി’
പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനക്കൽ
തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട ഹോങ്കോംങ്ങ്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ റോഷൻ

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts