Tuesday, August 26, 2025

മാധ്യമങ്ങൾക്കെതിരെ വീണ്ടും അധിക്ഷേപവുമായി സുരേഷ് ഗോപി. പ്രതിഷേധവുമായി കെ.യു.ഡബ്ള്യൂ.ജെ.

‘തീറ്റ കിട്ടുന്ന കാര്യങ്ങളിൽ മാത്രം മാധ്യമങ്ങൾക്ക് താത്പര്യം’; മാധ്യമങ്ങൾക്കെതിരെ വീണ്ടും അധിക്ഷേപവുമായി സുരേഷ് ഗോപി. പ്രതിഷേധവുമായി കെ.യു.ഡബ്ള്യൂ.ജെ.

തട്ടുപൊളിപ്പൻ സിനിമയിലെ നായക വേഷത്തിൻ്റെ കെട്ട് വിടാത്ത മട്ടിലുള്ള പെരുമാറ്റം; സുരേഷ് ഗോപി തിരുത്തിയില്ലെങ്കിൽ പാർട്ടി തിരുത്തിക്കണമെന്ന് കെ.യു.ഡബ്ള്യൂ.ജെ. കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീർത്തും വിരുദ്ധമാണ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകരോട് തുടർച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാൻ ആർക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തന്നെ അതിലും പുലർത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവർത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്. കടുത്ത അവജ്ഞയും ധിക്കാരവുമാണ് അദ്ദേഹത്തിൻ്റെ ശരീരഭാഷയിലും ശബ്ദത്തിലും പ്രകടമാവുന്നത്.

ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയർക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്. തട്ടുപൊളിപ്പൻ സിനിമയിലെ നായക വേഷത്തിൻ്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റം കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീർത്തും വിരുദ്ധമാണ്.

ജനാധിപത്യ വ്യവസ്ഥയിൽ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസിലാക്കേണ്ടതാണ്. സാംസ്കാരിക കേരളത്തിൻ്റെ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത സമീപനം തിരുത്താൻ സുരേഷ് ഗോപി തയാറാവുന്നില്ലെങ്കിൽ തിരുത്തിക്കാൻ പാർട്ടി നേതൃത്വം മുന്നിട്ടിറങ്ങണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.പി റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts